Friday, 16 September 2011

ജീവിതം !!

കത്തി ജ്വലിച്ചു നില്ക്കുന്ന മെഴുകുതിരി ഒരിക്കലും അറിഞ്ഞിരുന്നില്ല 
ഉരുകിവീഴുന്നതു അതിന്റെജീവനെന്നു...
അതു പോലെയാണു ഈ മനുഷ്യ ജെന്മവും ..
എന്നോ ഒരുനാള്‍ ഉരുകിവീഴും
പക്ഷേ..
മെഴുകുതിരിക്കു ആശ്വസിക്കാം ..
"ഞാന്‍ എരിഞു അടങ്ങും  വരെ പ്രകാശം പരത്തിയിരുന്നുവെന്ന്"
നമുക്കു അശ്വസിക്കാന്‍ എന്തുണ്ട്..? ഒന്നുമില്ല .......

Saturday, 23 July 2011

വിവാഹം!!

താന്‍ അറിയാതെ വീട്ടുകാര്‍ കല്യാണം ഉറപ്പിച്ചിരികുന്നൂ...,ഹോ അതു ഇങ്ങെനെ  ആയി..!!,താന്‍ അറിഞാല്‍ എങ്ങെനെയെങ്കിലും വേണ്ടന്നു പറയും എന്നതിനാലാണുവീട്ടുകാരുടെ ഈ കൊടും ചതി..:),2പേരും സംസാരിക്കട്ടെ എന്നതിനുവേണ്ടി നബര്‍ നല്കി ...:)
(തെറ്റിദ്ധരിക്കരുത് , എന്റെ അല്ല,ഇന്നു നടന്ന ഒരു സംഭവത്തിലെ ചില
വാക്കുകള്‍ ..)

ദീപു:വിവഹത്തെകുറിച്ചുള്ള സങ്കല്‍പ്പം എന്താണ്?
ദീപ്ന: മനസ്സിലുള്ള സങ്കല്‍പ്പം എന്നുപറഞാല്‍ മനസ്സിലാക്കാനും സ്നേഹിക്കാനും ഉള്ള മനസ്സുള്ള ആളാവണം , ഞാന്‍ പട്ടുസാരിയണിഞു,സര്‍വ്വാഭരണവിഭൂഷിതയായി ഒരിക്കലും കല്യാണം കഴിക്കാന്‍ ആഗ്രഹിക്കണില്ല....,ലളിതമായ ഒരു ചടങ്ങാണ്  മനസ്സില്‍ :)
ദീപു:ജോലിക്കു പോവാതിരിക്കുമോ പറഞാല്‍ ..
ദീപ്ന:ഒരിക്കലും ഇല്ല,കാരണം എന്റെ അഭിരുചിഅറിഞാണു ഈ ജോലി
ചെയ്യുന്നത്,"കഞി ആവണമെങ്കില്‍ കലത്തില്‍ അരി തന്നെ ഇടണം "..:)
ദീപു:ഫെമിനിസ്റ്റാണോ?
ദീപ്ന:ഫെമിനിസ്റ്റ് എന്നതു ടെറിറിസ്റ്റിന്റെ അത്ര മോശം അല്ലല്ലോ? :)
ദീപു:എഴുതുമോ?
ദീപ്ന:വല്ലപ്പോഴും ,2,3 എണ്ണം പ്രസിധീകരിച്ചിട്ടുണ്ടു:)
ദീപു:സൌന്ദര്യമുണ്ടോ?
ദീപ്ന:ഞാന്‍ കറുത്ത് തടിച്ച്,പൊക്കം ഇല്ലാത്തകുട്ടിയാ..:)
ദീപു:സ്വഭാവത്തിനു സൌന്ദര്യമുണ്ടോ എന്നാ ചോദിച്ചത്?
ദീപ്ന:അതു ഞാന്‍ അല്ലല്ലോ പറയേണ്ടത്,എന്റെ സ്വഭാവത്തിനു സൌന്ദരയമുണ്ടോ എന്ന്..:)
ദീപു:എങ്കിലും കല്യാണത്തിനു ചിലഒരുക്കങളൊക്കെ ഇപ്പോഴേ നല്ലാതാ,
ദീപ്ന:കുറച്ചുകൂടി നെരേചൊവ്വേപറഞാല്‍ നല്ലതാണ്
ദീപു:അല്ല ഈ സ്ത്രീധനം എന്നതൊക്കെ...
ദീപ്ന:കാള വാലുപോക്കുംബോഴേ  മനസ്സിലായി,ഇനി കൂടുതല്‍ സംസാരിക്കണോ ...?:)
ക്ലിക്....
ശുഭം ...