Friday, 16 September 2011

ജീവിതം !!

കത്തി ജ്വലിച്ചു നില്ക്കുന്ന മെഴുകുതിരി ഒരിക്കലും അറിഞ്ഞിരുന്നില്ല 
ഉരുകിവീഴുന്നതു അതിന്റെജീവനെന്നു...
അതു പോലെയാണു ഈ മനുഷ്യ ജെന്മവും ..
എന്നോ ഒരുനാള്‍ ഉരുകിവീഴും
പക്ഷേ..
മെഴുകുതിരിക്കു ആശ്വസിക്കാം ..
"ഞാന്‍ എരിഞു അടങ്ങും  വരെ പ്രകാശം പരത്തിയിരുന്നുവെന്ന്"
നമുക്കു അശ്വസിക്കാന്‍ എന്തുണ്ട്..? ഒന്നുമില്ല .......

11 comments:

  1. ആണോ.. ഒന്നുമില്ലേ.. പ്രകാ‍ശം പരത്താന്‍ ശ്രമിക്കൂ.. എഴുത്തിലൂടെ.. വായനയിലൂടെ കര്‍മ്മത്തിലൂടെ..

    ReplyDelete
  2. പ്രകാശംപരത്തുക അത്മവിശ്വാസത്തോടെ..:)

    ReplyDelete
  3. ബി പോസിറ്റീവ് അത്രയും നേരം എങ്കിലും പ്രകാശം ഉണ്ടല്ലോ . അതില്‍ സന്തോഷിക്കാം എന്റെ അഭിപ്രായത്തില്‍ നമ്മളെല്ലാം മെഴുകുതിരിക്കു സമം തന്നെ....അങ്ങനെ ആകണം .....സ്വയം എരിഞ്ഞു മറ്റുള്ളവര്‍ക്കായി പ്രകാശം പരത്തുന്ന സന്തോഷത്തോടെ ജീവിക്കാന്‍ കഴിയട്ടെ ആത്മജക്ക് നല്ല പേര് പറയാതെ വയ്യ !!!

    ReplyDelete
  4. മെഴുകുതിരിക്കു ആശ്വസിക്കാം ..
    "ഞാന്‍ എരിഞു അടങ്ങും വരെ പ്രകാശം പരത്തിയിരുന്നുവെന്ന്"
    നമുക്കു അശ്വസിക്കാന്‍ എന്തുണ്ട്..? ഒന്നുമില്ല .......
    **************************************************
    ആരു പറഞ്ഞൂ ഇല്ലെന്ന്?
    അന്യന് പാര പണിഞ്ഞത്,മാരണം ചെയ്തത്,പ്രേമിച്ച് സെറ്റുമ്മസെറ്റുമ്മസാ ആക്കിയിട്ട് എതിർ കക്ഷിയെ ഒഴിവാക്കിയത്,ഭൂമുഖം മുഴുവൻ പ്ലാസ്റ്റിക് നിറച്ചത്,വിഷംകലർത്തിയത്................ഇതൊന്നും പ്രകാശത്തിന്റെ കണക്കിൽ പെടാത്തതാണോ?
    ഇത്രക്ക് കണ്ണിൽ ചോരയില്ലാതാകരുത് കുട്ടീ.

    കുറഞ്ഞ വാക്കിൽ ഒന്ന് ഞെട്ടിക്കാൻ ശ്രമിച്ചു അല്ലേ?
    വിജയാശംസകൾ
    സ്നേഹ പൂർവ്വം വിധു

    ReplyDelete
  5. മെഴുകുതിരി ആയില്ലെങ്കിലും , നാം സ്വയമൊരു വിളക്കാകുകയും മറ്റുള്ളവര്‍ക്ക് വെളിച്ചമേകുകയും ചെയ്താല്‍ തീര്‍ച്ചയായും നമുക്കും ആശ്വസിക്കാന്‍ വകയുണ്ട്.
    (ജന്‍മം, പരത്തിയിരുന്നുവെന്ന്, ആശ്വസിക്കാന്‍...എന്നിവയൊക്കെ ഒന്ന് ശ്രദ്ധിക്കൂ)

    ReplyDelete
  6. മെഴുക് തിരിയായ് ഉരുകി തീരണ്ട... ഒരു ചെറു നിശ്വാസമായി ..... വാക്കായി.... പുഞ്ചിരിയായി.....വിരല്ത്തുമ്പിലൂടെ ഒരു കൈ താങ്ങായി മറ്റുള്ളവരുടെ അത്മവിലിറങ്ങി ചെല്ലു ആത്മജ.....നിരാശ വേണ്ട....
    പിന്നെ വിധു പറഞ്ഞത് പോലെ വേറെ പല വിധവും ഉണ്ടല്ലോ ....ആശംസകളോടെ സ്നേഹത്തോടെ പ്രീതേച്ചി...

    ReplyDelete
  7. നമുക്കും ഒരു ചെറിയ മെഴുക് തിരിയെങ്കിലും ആകാം.
    http://surumah.blogspot.com

    ReplyDelete
  8. അത് ശരിയാണ്. മെഴുകുതിരി ഉരുകുംപോഴും പ്രകാശം വമിക്കുന്നു. മനുഷ്യനോ ?

    ReplyDelete
  9. ആശയം മനോഹരം ... ഒന്നിലും അധികം ശ്രദ്ധിക്കാത്ത ആളാണോ ? വാക്കുകളില്‍ ഒരു ഉഴപ്പല്‍ feel ചെയ്ത പോലെ .... ഇനിയും എഴുതുക ആശംസകള്‍ ..

    ReplyDelete
  10. പ്രീതേച്ചിയുടെ കമന്റ്‌ നന്നായി കേട്ടോ ..

    ReplyDelete